August 16, 2010

ഭരതനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
(മലയാള മനോരമ, ആഗസ്ത് 15, 2010)

കൊച്ചി: തിരക്കഥാകൃത്ത് ജോണ്‍ പോള്‍ രചിച്ച സംവിധായകന്‍ ഭരതനെക്കുറിച്ചുള്ള ഗ്രന്ഥം ഒരു കടങ്കഥ പോലെ ഭരതന്‍ കാര്‍ടൂണിസ്റ്റ് യേശുദാസന്‍ പ്രകാശനം ചെയ്തു. നിരൂപകന്‍ എം. തോമസ്‌ മാത്യു ആദ്യ പ്രതി ഏറ്റുവാങ്ങി. സംവിധായകന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു.

ഭരതന്‍റെ ജീവിതത്തിന്‍റെ നേര്‍ അപഗ്രഥനമാണ് പുസ്തകമെന്ന് ഭരതന്‍ അനുസ്മരണച്ചടങ്ങില്‍ ജോണ്‍ പോള്‍ പറഞ്ഞു. വലിയൊരു ഗൃഹാതുരത്വമായി എന്നും മലയാളികളുടെ മനസ്സില്‍ ഭാരതനുണ്ടാകും. ഒന്നും ഒളിച്ചുവെക്കാന്‍ ആഗ്രഹിക്കാത്ത വ്യക്തിത്വമായിരുന്നു ഭരതന്‍റെത്. കെ. പി. എ. സി. ലളിത ഭരതന്‍റെ ജീവിതത്തിന്‍റെയും ശ്രീവിദ്യ അദ്ദേഹത്തിന്‍റെ സ്വപ്നത്തിന്‍റെയും ഭാഗമായിരുന്നു എന്നും ജോണ്‍ പോള്‍ പറഞ്ഞു.