December 24, 2011





ലീഡറുടെ സൃഷ്ടികൾ ലേലം ചെയ്തതത് ദു:ഖകരം: കാർട്ടൂണിസ്റ്റ് യേശുദാസൻ
(മാതൃഭൂമി, ഡിസംമ്പർ 24, 2011)

വൈക്കം: കെ. കരുണാകരൻ വരച്ച ചിത്രങ്ങൾ ലേലം ചെയ്യാൻ സർക്കാർ കൂട്ടുനിന്നത് ദു:ഖകരമാണന്ന് കാർട്ടൂണിസ്റ്റ് യേശുദാസൻ പറഞ്ഞു. ആ ചിത്രങ്ങൾ ഏറ്റെടുത്ത് കേരള ലളിതകലാ അക്കാദമിയിൽ സംരക്ഷിക്കുകയായിരുന്നു വേണ്ടത്. യൂത്ത് കോൺഗ്രസ് വൈക്കത്ത് സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിത്രകാരൻകൂടിയായ 'ലീഡർ' കേരളത്തിന്റെ രാഷ്ട്രീയചിത്രം വരയ്ക്കുകയും അത് വീണ്ടും മാറ്റി വരയ്ക്കുകയുമാണ് ചെയ്തതെന്നും യേശുദാസൻ പറഞ്ഞു.


കരുണാകരനെ അനുസ്മരിച്ചു
(മെട്രൊ വാർത്ത, ഡിസംമ്പർ 24, 2011)

യൂത്ത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ ചരമവാർഷികാചരണം പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം അഡ്വ. വി.വി. സത്യൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.എൻ. ബാബു, പി.കെ. ദിനേശൻ, മോഹൻ ഡി. ബാബു, നഗരസഭ അദ്ധ്യക്ഷ ശ്രീലത ബാലചന്ദ്രൻ, എം.ടി. അനിൽ കുമാർ, ബി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.